
ചിരഞ്ജീവി സര്‍ജയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് മകന്റെ കയ്യും പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മേഘ്ന രാജ്. അഭിനയവും നിര്‍മാണവുമൊക്കെയായി തിരക്കിലാണ് താരം. ഫിലിംഫെയറില്‍ ചിരഞ്ജീവിയുടെ പുരസ്കാരം സ്വീകരിച്ചതിനു പിന്നാലെ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിന്റെ ബ്ലാക്ക് ലേഡിയെ വീട്ടിലെത്തിച്ചെന്നും സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ലെന്നുമാണ് മേഘ്ന രാജ് കുറിച്ചത്.
2020 ജൂണ്‍ 7 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന് മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം. മേഘ്ന ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത വിയോഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ഒക്ടോബറില്‍ ജൂനിയര്‍ ചീരുവിന് ജന്മം നല്കി. മകന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്.






