യുകെ സ്വദേശിയായ ഒരാള്‍ക്ക് വെറും 15 മിനിറ്റ് യാത്രയ്ക്ക് ഊബര്‍ നല്കിയ ബില്ല് കേള്‍ക്കുമ്പോഴാണ് ആരും ഞെട്ടിപ്പോകുന്നത്. 32 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ തുകയാണ് മാഞ്ചസ്റ്റര്‍ സ്വദേശിയായ 22 കാരനായ ഒളിവര്‍ കാപ്ലനിനാണ് ഊബറില്‍ നിന്നും ഇത്തരം ഒരു അനുഭവം. വിച്ച് വുഡിലെ ഒരു പബ്ബില്‍ തന്റെ സുഹൃത്തുക്കളെ കാണാന്‍ പോവുകയായിരുന്നു ഒളിവര്‍.
ഒളിവര്‍ നിന്ന സ്ഥലത്ത് നിന്നും 15 മിനിറ്റ് ദൂരെയുള്ള സ്ഥലത്തേക്കാണ് 39,317 ഡോളറിന്റെ ബില്‍ ഊബര്‍ അയച്ചത്. ആപ്പില്‍ കാണിച്ച തുക 11-12 ഡോളറാണ്. എന്നാല്‍ പിറ്റേ ദിവസം ഫോണിലാണ് 39,317 ഡോളറിന്റെ ബില്‍ ഊബര്‍ അയച്ചത്. സ്ഥിരമായി ഊബറില്‍ യാത്ര ചെയ്യാറുള്ള ഒളിവര്‍ ഉടന്‍ തന്നെ ഊബറിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യം പറഞ്ഞു.
എന്നാല്‍ ഒളിവര്‍ ഇറങ്ങേണ്ട സ്ഥലപ്പേരിലുള്ള ഓസ്ട്രേലിയയിലുള്ള മറ്റൊരു സ്ഥലത്തിന്റെ പേരാണ് ലക്ഷ്യസ്ഥാനമായി ഊബറില്‍ സെറ്റ് ചെയ്യപ്പെട്ടത്. ഒളിവറിന്റെ അക്കൗണ്ടില്‍ അത്രയേറെ പണം ഇല്ലാതിരുന്നതിനാല്‍ പണം കൈമാറ്റം ചെയ്യപ്പെട്ടില്ല. പകരം ഇക്കാര്യം അറിയിച്ച് ഊബര്‍ സന്ദേശം അയക്കുകയായിരുന്നു.






