ഇന്ത്യന്‍ വിപണിയില്‍ ലാവ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണ്‍ ലാവ യുവ പ്രോ അവതരിപ്പിച്ചു. ലാവ യുവ പ്രോയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,799 രൂപയാണ്. മെറ്റാലിക് ഡിസൈനിലുള്ള മൂന്ന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് ലാവ യുവ പ്രോ വരുന്നത്. നിലവില്‍ ഇന്ത്യയിലെ ലാവ ഇ-സ്റ്റോര്‍ വഴി മാത്രമാണ് പുതിയ ഹാന്‍ഡ്സെറ്റ് വില്‍ക്കുന്നത്.
ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള ലാവ യുവ പ്രോ ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോ, 269ppi പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 6.51 ഇഞ്ച് എച്ച്ഡി + ഐപിഎസ് (720x1,600 പിക്സല്‍) ആണ് ഡിസ്പ്ലേ. ഡിസ്പ്ലേയില്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. സെല്‍ഫി ക്യാമറയ്ക്കായി വാട്ടര്‍ ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചും ഉണ്ട്. 3 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ആണ് പ്രോസസര്‍. എല്‍ഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ലാവ യുവ പ്രോയിലുള്ളത്. എച്ച്ഡിആര്‍, പോര്‍ട്രെയ്റ്റ്, ബ്യൂട്ടി, നൈറ്റ്, ജിഐഎഫ്, ടൈം-ലാപ്സ് ഫൊട്ടോഗ്രഫി എന്നിവയുള്‍പ്പെടെയുള്ള ക്യാമറാ മോഡുകളും ഫില്ട്ടറുകളുമായാണ് റിയര്‍ ക്യാമറ സജ്ജീകരണം.
സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി സ്ക്രീന്‍ ഫ്ലാഷോടുകൂടിയ 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സര്‍ ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. 4ജി, ബ്ലൂടൂത്ത് വി5, എഫ്എം റേഡിയോ, വൈ-ഫൈ 802.11 b/g/n/ac, 3.5mm ഓഡിയോ ജാക്ക്, ജിപിആര്‍എസ്, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ലാവ യുവ പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 10W ചാര്‍ജിങ് ശേഷിയുള്ള പുതിയ യുവ പ്രോ സ്മാര്‍ട് ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ലാവ നല്‍കിയിരിക്കുന്നത്.






