ഇന്ത്യയില്‍ മഹീന്ദ്ര, XUV300 ടര്‍ബോസ്പോര്‍ട്ട് അവതരിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. 10.35 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോഡല്‍ എത്തിയിരിക്കുന്നത്. വിപണിയില്‍ എത്തി, ഒരാഴ്ച പിന്നിടുമ്പോള്‍ XUV300 TGDi-യുടെ ഔദ്യോഗിക ബുക്കിംഗ് തുറന്നിരിക്കുകയാണ് മഹീന്ദ്ര. വാഹനത്തിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.എസ്യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ടര്‍ബോസ്പോര്‍ട്ടിന് 128 bhp കരുത്തുള്ള 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന് ഘടിപ്പിച്ചിക്കുന്നത്.
ഓട്ടോമാറ്റിക് ബദല്‍ ഇല്ലെങ്കിലും ആറ് സ്പീഡ് മാനുവല്‍ മാത്രമാണ് ട്രാന്സ്മിഷന് ഓപ്ഷന്. 15 ലക്ഷം രൂപയില്‍ താഴെയുള്ള പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിന് ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ എസ്യുവിയാണിത്. വെറും 5 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. W6, W8, W8(O) പെട്രോള്‍ മാനുവല്‍ എന്നീ മൂന്ന് വകഭേദങ്ങളിലും ആറ് കളര്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ ലഭ്യമാകും. പുതിയ മോണോ-ടോണ്‍ കളര്‍ ഓപ്ഷന് ബ്ലേസിംഗ് ബ്രോണ്സാണെങ്കില്, ബ്ലാക് റൂഫ് ഉള്ള ബ്ലേസിംഗ് ബ്രോണ്‍സ്, വൈറ്റ് റൂഫ് ഉള്ള നാപോളി ബ്ലാക്ക്, ബ്ലാക്ക് റൂഫുള്ള പേള്‍ വൈറ്റ് എന്നിവയാണ് മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍.
ഈ പുതിയ പതിപ്പില്‍ ചില സ്പോര്‍ട്ടി-ലുക്കിംഗ് വിഷ്വല്‍ ആഡ്-ഓണുകളും ട്വീക്കുകളും ഉണ്ട്. റെഡ് ഇന്‍സെര്‍ട്ടുകളും ഓള്-ബ്ലാക്ക് ORVM-കളും ഉള്ള ഒരു പുതിയ പിയാനോ ബ്ലാക്ക് ഗ്രില്‍ വാഹനത്തിന്റെ എക്സ്റ്റീകിയര് സവിശേഷതയാണ്. അകത്ത്, XUV300 ടര്‍ബോസ്പോര്‍ട്ടിന് ഒരു ബ്ലാക്ക് ഇന്റീരിയര്‍, ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ക്രോം പെഡലുകള്‍ എന്നിവയും ലഭിക്കുന്നു. മഹീന്ദ്ര XUV300 ടര്‍ബോസ്പോര്‍ട്ടിന്റെ ഹൈലൈറ്റ് അതിന്റെ എഞ്ചിന് തന്നെയാണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ mStallion ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. എന്നിരുന്നാലും, എഞ്ചിന് ഇവിടെ വ്യത്യസ്തമായ ട്യൂണിലാണ്, കൂടാതെ ഇത് പരമാവധി 130 bhp പവര്‍ ഔട്ട്പുട്ടും 230 Nm ന്റെ പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.






