ചിദംബരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം നടത്തിയ രണ്ട് പൂജാരിമാര്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. ചിദംബരം നടരാജ ക്ഷേത്രവുമായി ബന്ധപ്പെട്ട പുജാരികളാണ് ശനിയാഴ്ച അറസ്റ്റിലായത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് ഇവര്‍ക്കെതിരെ ഗൂഢല്ലൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യിതിരുന്നു.
സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഇടപെടലാണ് ഇവര്‍ക്കെതിരായ നടപടിയ്്ക്ക് ഇടയാക്കിയത്. വധുവിന്റെ പിതാവായ ഹേമാസബെസ ദീക്ഷിത്രറും വരന്റെ പിതാവായ വിങ്കെശ്വ ദീക്ഷിത്രറുമാണ് അറസ്റ്റിലായത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവരുടെ കുടുംബാംഗങ്ങളും പുജാരിമാരും ചിദംബരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 25ന് പുലര്‍ച്ചെ 4.30ന് ചിദംബരത്താണ് ശൈശവ വിവാഹം നടന്നത്. വധുവിന് 13 ഉം വരന് 17 വയസ്സുമായിരുന്നു അന്ന് പ്രായം. പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ് എന്നൂം പോലീസ് അറിയിച്ചു.






