മാരുതിയുടെ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള മോഡലായ വാഗണ്‍ ആര് എസ്സിഎന്‍ജി വന്‍ ഡിസ്കൗണ്ടുകളോടെ വില്‍പ്പനയ്ക്ക്. 6.42 ലക്ഷം രൂപയാണ് മാരുതി സുസുക്കി വാഗണ്‍ ആര് എസ്-സിഎന്‍ജിയുടെ LXi വേരിയന്റിന്റെ വില. VXi വേരിയന്റിന് 6.86 ലക്ഷം രൂപ വില വരും (എക്സ്-ഷോറൂം). എന്‍ട്രി-ലെവല്‍ ടാള്‍ റൈഡിംഗ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് 2020-ലാണ് വിപണിയിലെത്തിയത്.
ഹാച്ച്ബാക്ക് ആകര്‍ഷകമായ ക്യാഷ് ഡിസ്കൗണ്ടോടെയാണ് വില്‍ക്കുന്നത്. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 25,000 രൂപയുടെ ഔദ്യോഗിക കിഴിവുകള്‍ ഉള്‍പ്പെടെ 55,000 രൂപ വരെയാണ് ഡിസ്കൗണ്ട്. 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ K10B പെട്രോളും 1.2-ലിറ്റര്‍ K12M പെട്രോള്‍ എഞ്ചിനുകളാണ് സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ ആറിന് കരുത്ത് പകരുന്നത്. എന്നാല്‍ എസ്സിഎന്ജിയില് ചെറിയ പെട്രോള്‍ യൂണിറ്റില്‍ മാത്രമേ ലഭ്യമാകൂ. 1.0 ലിറ്റര്‍ K10B എഞ്ചിന് പെട്രോള്‍ മോഡില്‍ 68 bhp കരുത്തും 90 Nm പരമാവധി ടോര്‍ക്കും നല്കുന്നു. സിഎന്‍ജി മോഡില്‍ 59 bhp-യും 78 Nm-ഉം ഉണ്ടാക്കുന്നു.
എസ്-സിഎന്‍ജി ട്രിം ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍ ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രോണിക് കണ്ട്രോള് യൂണിറ്റുകളും ഇന്റലിജന്റ് ഇഞ്ചക്ഷന് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു. ജലത്തിന് തുല്യമായ ടാങ്ക് കപ്പാസിറ്റി 60 ലിറ്ററാണ്. കിലോക്ക് 32.52 കി.മീ മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബോഡിയുടെ നിറമുള്ള ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, റൂഫ് ആന്റിന, ടു-ടോണ്‍ ഇന്റീരിയര്‍, എസി, ഹീറ്റര്‍, EDB ഉള്ള ABS, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.






