ഇറ്റാനഗര്‍: അരുണാല്‍ പ്രദേശിലെ ഇറ്റാനഗറിനു സമീപമുള്ള നഹര്‍ലഗണ്‍ ഡെയ്ലി മാര്‍ക്കില്‍ വന്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 700 ഓളം കടകള്‍ കത്തിനശിച്ചു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് നഹര്‍ലഗണ്‍ ഡെയ്ലി മാര്‍ക്ക്. തലസ്ഥാന നഗരമായ ഇറ്റാനഗറില്‍ നിന്നും 14 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇത്. പോലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും സമീപമാണ്.
ദീപാവലി ആഘോഷത്തിനിടെ പടക്കത്തില്‍ നിന്നോ വിളക്കുകളില്‍ നിന്നോ തീപടര്ന്നതാവാമെന്ന് പോലീസ് അനുമാനിക്കുന്നു. മുളയും തടികളും കൊണ്ട് നിര്‍മ്മിച്ചതാണ് കടകളില്‍ ഏറെയും. തീപിടിച്ചയുടന്‍ അവയെല്ലാം കത്തിനശിച്ചു. ഉണങ്ങിയ സാധനങ്ങളാണ് മാര്‍ക്കറ്റില്‍ സൂക്ഷിച്ചിരുന്നവയില്‍ ഏറെയും. ഇതു തീ പെട്ടന്ന് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കി.
കടലില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. യഥാര്‍ത്ഥ നാശനഷ്ടം ഇതുവരെയും കണക്കാക്കാന്‍ കഴിഞ്ഞിട്ില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ പിടിച്ച വിവരം അറിയിക്കാന്‍ ഫയര്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്ന് കടയുടമകള്‍ പറയുന്നു. അഗ്നിശമന ജീവനക്കാരെ വിളിച്ചുകൊണ്ടുവന്നപ്പോള്‍ ഫയര്‍ എന്‍ജിനുകളില്‍ വെള്ളവുമുണ്ടായിരുന്നില്ല. ദൂരെ നിന്നും ഫയര്‍ എന്‍ജിനുകളില്‍ വെള്ളം നിറച്ച് എത്തിയപ്പോഴേക്കും മാര്‍ക്കറ്റ് ഏറെക്കുറെ കത്തിച്ചാമ്പലായിരുന്നു. ജോലിയില്‍ കൃത്യവിലോപം കാട്ടിയ അഗ്നിശമന ജീവനക്കാരെ സസ്പെന്റ് ചെയ്യണമെന്ന് അരുണാചല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല.






