
ദുബായ്: സംവിധായകന് അമല്‍ നീരദിനും നടിയും ഭാര്യയുമായ ജ്യോതിര്മയിക്കും യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ഇരുവരും ഒന്നിച്ചാണ് ഇതിനായി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് 10 വര്‍ഷത്തെ വീസ ഏറ്റുവങ്ങി. നേരത്തെ മലയാളത്തിലെ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു.






