
തിരുവനന്തപുരം: മ്യൂസിയത്ത് യുവതിയെ ആക്രമിക്കുകയും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതിനും അറസ്റ്റിലായ സന്തോഷിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് കരാറുകാരന്. രാഷ്ട്രീയക്കാര്‍ വിളിച്ചുപറയുന്ന ആളെ നിയമിക്കുകയാണ് ചെയ്യുന്നത്. ശമ്പളം കൊടുക്കുക മത്രമാണ് തന്റെ ജോലിയെന്നും കരാറുകാരന് ഷിനില്‍ ആന്റണി ഒരു ചാനലിനോട് പറഞ്ഞു. ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനായ സന്തോഷിനെ പ്രതിയായതോടെ പുറത്താക്കി.
ഒന്നര വര്‍ഷമായി സന്തോഷിനെ അറിയാം. ഇത്തരമൊരു പരാതി മുന്‍പ് കേട്ടിട്ടില്ല. രാഷ്ട്രീയക്കാര്‍ വിളിച്ചുപറയുമ്പോള്‍ നിയമനം നടത്തും. നേരത്തെ
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസില്‍ ്രൈഡവറായിരുന്നു. ശമ്പള ദിവസം വന്ന് പൈസ വാങ്ങി എണ്ണി നോക്കി പോകും. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും കരാറുകാരന് പറയുന്നു.
ഡ്രൈവര്‍ കരാര്‍ ജീവനക്കാരനാണെന്നും രാഷ്ട്രീയ നിയമനമല്ലെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞത്.
കുറവന്‍കോണത്തെ കേസില്‍ റിമാന്‍ഡിലായ സന്തോഷിനെ ഇന്ന് മ്യുസിയം വളപ്പിലെ ആക്രമണത്തിന് അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് മറ്റൊരു വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മാരകമായി ആക്രമിച്ച കേസിലും പ്രതി ഇയാള്‍ തന്നെയാണെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞ തിരുവോണ നാളില്‍ മറ്റൊരു വീട്ടിലും നടന്ന അതിക്രമത്തില്‍ ഇയാള്‍ക്കു പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.






