മാരുതി സുസുക്കി XL6 സിഎന്‍ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് 12.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 30,821 രൂപയ്ക്ക് XL6-നായി മാരുതി സുസുക്കിയുടെ സബ്സ്ക്രിപ്ഷന് പ്രോഗ്രാം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. പുതിയ മാരുതി സുസുക്കി XL6 സിഎന്‍ജി അതിന്റെ പെട്രോള്‍ പതിപ്പിന്റെ അതേ രൂപകല്‍പ്പനയില്‍ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.
മാരുതി സുസുക്കി XL6 അതിന്റെ പെട്രോള്‍ പതിപ്പിന് തുല്യമാണ്. XL6 സിഎന്ജിയിക്ക് 4,445 mm നീളവും 1,775 mm വീതിയും 1,755 mm ഉയരവും 2,740 mm വീല്‍ബേസും ഉണ്ട്. 16 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്കിഡ് പ്ലേറ്റുകള്‍, ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഷാര്‍ക്ക്-ഫിന് ആന്റിന, ബോഡി-നിറമുള്ള ഒആര്‍വിഎം എന്നിവ എക്സ്റ്റീരിയര്‍ സവിശേഷതകളാണ്. XL6 സിഎന്‍ജിക്ക് പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചാരിയിരിക്കുന്ന മൂന്നാം നിര സീറ്റുകള്‍, രണ്ടാം നിരയ്ക്കുള്ള വെന്റുകളുള്ള ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്ട്രോള്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ്-മൌണ്ട് ചെയ്ത കണ്ട്രോളുകള്, കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ എന്നിവയും ലഭിക്കുന്നു.
സുരക്ഷ ഫീച്ചറുകളില്‍ നാല് എയര്‍ബാഗുകള്‍, EBD ഉള്ള ABS, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, റിവേഴ്സ് ക്യാമറ, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. എഞ്ചിന് 86.6 bhp കരുത്തും 121.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അതേസമയം പെട്രോളില്‍ ഈ എഞ്ചിന് 99.2 bhp കരുത്തും 136 Nm ടോര്‍ക്ക് എന്നിവയും സൃഷ്ടിക്കുന്നു. സിഎന്‍ജിയില്‍ പവര്‍ അല്‍പ്പം കുറവാണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് എഞ്ചിന് വാഗ്ദാനം ചെയ്യുന്നത്, മാരുതി സുസുക്കി 26.32 കി.മീ/കിലോ മൈലേജ് അവകാശപ്പെടുന്നു.






