
രാജ്യാന്തര വിപണിയില്‍ ചൈനീസ് ബ്രാന്‍ഡ് വാവെയ്യുടെ പുതിയ ഹാന്‍ഡ്സെറ്റ് നോവ വൈ61 അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വാവെയ് നോവ വൈ60 യുടെ പരിഷ്കരിച്ച പതിപ്പാണ് ഇത്. വാവെയ് നോവ വൈ61 ഇപ്പോള്‍ കമ്പനിയുടെ രാജ്യാന്തര വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട് ഫോണിന്റെ വില വിവരങ്ങള്‍ വാവെയ് വെളിപ്പെടുത്തിയിട്ടില്ല. മിഡ്നൈറ്റ് ബ്ലാക്ക്, മിന്റ് ഗ്രീന്‍, സഫയര്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാകും.
4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡല്‍ ആണ് ആഗോള വിപണിയില്‍ വില്പനയ്ക്കെത്തുന്നത്. വാവെയ് നോവ വൈ61 ല്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. തുടര്‍ച്ചയായി 6 മണിക്കൂര്‍ വരെ ഓണ്‍ലൈനില്‍ വീഡിയോ കാണാന്‍ കഴിയും. ഹാന്‍ഡ്സെറ്റിന് 22.5W വാവെയ് സൂപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുണ്ട്. വാവെയ് നോവ വൈ61 ന് 6.52-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സലുകള്‍), 60Hz റിഫ്രഷ് റേറ്റുള്ള എല്‍സിഡി സ്ക്രീന്‍ ഉണ്ട്. സെല്‍ഫി ക്യാമറയ്ക്കായി മുന്‍വശത്ത് വാട്ടര്‍ ഡ്രോപ്പ് സ്റ്റൈലിലുള്ള നോച്ചും ഉണ്ട്. ഒക്ടാ കോര്‍ ചിപ്സെറ്റാണ് സ്മാര്‍ട് ഫോണിന്റെ കരുത്ത്. ഇഎംയുഐ 12ല്‍ ആണ് ഒഎസ്.
എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനത്തില്‍ f/1.8 അപ്പേര്‍ച്ചര്‍ ഉള്ള 50 മെഗാപിക്സല്‍ പ്രധാന ക്യാമറയാണ് ഹൈലൈറ്റ്. എഫ്/2.4 അപ്പേര്‍ച്ചറുള്ള മാക്രോ സെന്‍സറും എഫ്/2.4 അപ്പേര്‍ച്ചറുള്ള ഡെപ്ത് സെന്‍സറും ഹാന്‍ഡ്സെറ്റിന് ലഭിക്കുന്നു. f/2.2 അപ്പേര്‍ച്ചര്‍ ഉള്ള 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഈ ക്യാമറാ ഫീച്ചറുകള്‍ക്ക് ഫുള്‍-എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. 2.4GHz വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, എന്‍എഫ്സി വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവയാണ് മറ്റു ഫീച്ചറുകള്‍. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും 3.5 എംഎം ഹെഡ്ഫോണ് ജാക്കും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്.






