
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് തബു, അജയ് ദേവ്ഗണ് എന്നിവര്‍. അജയ് ദേവ്ഗണിന്റെ ആദ്യ സംവിധാന ചിത്രമായ ബോല യിലും ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
കഴിഞ്ഞ ദിവസം തന്റെ 52-ാം പിറന്നാള്‍ ആഘോഷിച്ച തബുവിന് അജയ് ദേവ്ഗണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. തബുവിന്റെ നെറ്റിയിലെ മുറിവ് തുടച്ചു കൊടുക്കുന്ന വീഡിയോ പങ്കുവെച്ചാണ് അജയ് ആശംസകള്‍ അറിയിച്ചത്. യഥാര്‍ഥത്തിലുളള മുറിവാണോ അല്ലെങ്കില്‍ ചിത്രീകരണത്തിന്റെ ഭാഗമായുളള മേക്കപ്പാണോ എന്നത് വ്യക്തമല്ല. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.






