
മലയാളികള്കക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാലിനി. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി ശാലിനി സ്ക്രീനിലെത്തുന്നത്. നടന് അജിത്തുമായുളള വിവാഹത്തിനു ശേഷം അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. പൊതു പരിപാടികളില്‍ അത്ര സജീവമല്ലാത്ത ശാലിനി ഒരു ഉദ്ഘാടനത്തിനെത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
അടയാറില്‍ സ്ഥിതി ചെയ്യുന്ന യാഷ് ദന്താശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനാണ് ശാലിനി എത്തിയത്. നടന് ഉദയ്നിധി സ്റ്റാലിനെയും വീഡിയോയില്‍ കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.






