വിവാഹം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടു, രണ്ട് മക്കളുമായി, നയന്‍താരയുടെ വിവാഹവീഡിയോ എന്നു വരും എന്ന ചോദ്യവുമായി വീണ്ടും ആരാധകര്‍
വിവാഹം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടു, രണ്ട് മക്കളുമായി, നയന്‍താരയുടെ വിവാഹവീഡിയോ എന്നു വരും എന്ന ചോദ്യവുമായി വീണ്ടും ആരാധകര്‍
Authored by Web Desk | Last updated: 10 Nov 2022, 2:46 PM | 1 min read
photo-instagram
നയന്‍താരയുടെ വിവാഹവീഡിയോ എന്നു വരും എന്ന ചോദ്യവുമായി വീണ്ടും ആരാധകര്‍. വിവാഹം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടു നയന്‍സ്- വിഘ്നേഷ് ശിവന് ദമ്പതികള്‍ക്ക് രണ്ട് മക്കളും ആയി എന്നിട്ടും വിവാഹവീഡിയോ വരുന്നില്ലല്ലോയെന്നാണ് ആരാധകരുടെ ചോദ്യം.
photo-instagram
ചെന്നൈയില്‍ ജൂണ്‍ 9 നായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടില്‍ നടത്തിയ ചടങ്ങില്‍ ഷാരൂഖ് ഖാന്, കമല്‍ ഹാസന്, രജനികാന്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹചടങ്ങിന്റെ ചില ചിത്രങ്ങള്‍ മാത്രമാണ് ഇത് വരെ ആകെ പുറത്തു വന്നത്.
photo-instagram
വിവാഹവീഡിയോയുടെ പകര്‍പ്പവകാശം നെറ്റ്ഫ്ളിക്സിനാണ്. സെപ്റ്റംബര്‍ 24 ന് ഒരു ടീസര്‍ നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്തിരുന്നു. നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന് പേരിട്ടിരിക്കുന്ന വിവാഹ ഡോക്യൂമെന്ററി 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ളിക്സ് ഇന്ത്യ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന് ഗൗതം വാസുദേവ് മേനോനാണ് താരവിവാഹം നെറ്റ്ഫ്ളിക്സിനായി സംവിധാനം ചെയ്തത്.