
ബോളിവുഡ് താരം മലൈക പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ‘ഞാന്‍ യെസ് പറഞ്ഞു ’എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റില്‍ തന്റെ പ്രിയതമനായ അര്ജുന് കപൂറിനെ ചിത്രത്തില്‍ മെന്‍ഷന്‍ ചെയ്യുകയോ അര്‍ജുന്റെ സോഷ്യല്‍ പ്രൊഫൈലില്‍ ഇത് സംബന്ധിച്ച് ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ല. എന്തായാലും ആരാധകര്‍ക്കിടയില്‍ സംശയം വര്‍ധിച്ചിരിക്കുകയാണ്. ചിത്രത്തിനു താഴെ ആശംസകളറിയിച്ച് നിരവധി ആളുകളും എത്തിയിട്ടുണ്ട്.
2019 ല്‍ അര്‍ജുന്റെ പിറന്നാള്‍ ദിവസമാണ് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം മലൈക വെളിപ്പെടുത്തുന്നത്. വിവാഹത്തെക്കുറിച്ചുളള ചോദ്യം ഇരുവര്‍ക്കു നേരെ ഉയര്‍ന്നപ്പോഴെല്ലാം അതു തങ്ങള്‍ തീരുമാനിച്ചതിനു ശേഷം അറിയിക്കാമെന്നായിരുന്നു ഇരുവരുടെയും മറുപടി.






