പെരുവന്താനം(മുണ്ടക്കയം): അഴങ്ങാട്, ആനചാരി ഗ്രാമങ്ങളോടുള്ള കരുതല്‍ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.ബിനു. ആനചാരി ചപ്പാത്തിന്റെ ഭാഗമായുള്ള കരുതല്‍ ഭിത്തി നിര്‍മാണത്തിനു 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനുവദിച്ചു. പ്രളയവും ഉരുള്‍പ്പൊട്ടലുകളും തകര്‍ത്തെറിഞ്ഞ ഈ ഗ്രാമങ്ങളിലേക്ക് ജനപ്രതിനിധികള്‍ പലരും തിരിഞ്ഞു നോക്കാതിരിക്കുമ്പോഴാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ പെരുവനന്താനം - അഴങ്ങാട് പുനര്നിര്മാണത്ത് കെ.ടി. ബിനു 20 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗ്രേസി ജോസ് 8 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായി പെരുവന്താനം - അഴങ്ങാട് റോഡ് പൂര്‍ണമായി തകര്‍ന്നിരുന്നു. റോഡിന്റെ തകര്‍ച്ചയും കൃഷി നാശവും മൂലം നിരവധി കുടുംബങ്ങള്‍ നാടുവിട്ടുപോയി. ആനചാരി - അഴങ്ങാട് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചപ്പാത്തിനോട് ചേര്‍ന്നുള്ള റോഡ് ഒലിച്ചുപോയതിനാല്‍ ഇതുവഴിയുണ്ടായിരുന്ന ഏക കെ.എസ്.ആര്.ടി.സി.ബസും സര്‍വീസ് നിര്‍ത്തിയിരുന്നു. ദുരിതമുണ്ടായി ഒരു വര്‍ഷത്തിനു ശേഷം ഇതുവഴി എത്തുക പോലും ചെയ്യാത്ത ജനപ്രതിനിധികളുമുണ്ടെന്നും ആ സാഹചര്യത്തിലാണ് ബിനു വ്യത്യസ്തനായി മാറുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.






