
ബറേലി,യു.പി: സൈനികനോട് ടിക്കറ്റ് പരിശോധകന്റെ (ടിടിഇ) ക്രൂരത. തര്‍ക്കത്തിനിടെ ട്രെയിനടിയിലേക്ക് തള്ളിയിട്ടു. ട്രെയിന്‍ കയറി ജവാന് ഒരു കാല് നഷ്ടമായി. സൈനികന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ദിബ്രുഘട്ട്-ന്യൂ ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ നിന്നാണ് സൈനികനായ സോനുവിനെ ടിടിഇ സുപാന് ബോറെ തള്ളിയിട്ടത്. ബറേലി ജംഗ്ഷനിലെ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം നമ്പര്‍ 2ലാണ് വ്യാഴാഴ്ച രാവിലെ ഈ സംഭവം നടന്നത്. സംഭവത്തിനു ശേഷം ടിടിഇ ഒളിവിലാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ടിക്കറ്റ് പരിശോധനയ്ക്കിടെ സോനുവും ടിടിഇയും തമ്മില്‍ തകര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ടിടിഇ സോനുവിനെ പിടിച്ചുതള്ളുകയും ട്രെയിനടിയിലേക്ക് പെടുകയുമായിരുന്നു. സോനുവിനെ ഉടന്‍തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഒരു കാല് നഷ്ടപ്പെട്ടുവെന്നും നില ഗുരുതരമാണെന്നും അധികൃതര്‍ പറയുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ടിടിഇയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായും അയാളെ അറസ്റ്റു ചെയ്യാന്‍ ശ്രമം തുടരുകയാണെന്നും റെയില്‍വേ പോലീസ് എസ്.എച്ച്.ഒ അജിത് പ്രതാപ് സിംഗ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ടിടിഇ മറ്റു യാത്രക്കാര്‍ മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.






