
പൃഥ്വിരാജിനേയും സുപ്രിയയെയും പോലെ നല്ലൊരു വായനക്കാരിയാണ് മകള്‍ അലംകൃതയും. ആലിയുടെ പുസ്തകങ്ങളോടുളള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിയും പല തവണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്. ചെറിയ പ്രായത്തില്‍ത്തന്നെ വായനയെ ഏറെ ഇഷ്ടപ്പെടുന്ന മകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. സുപ്രിയ ഇവയൊക്കെ തന്റെ ഇനസ്റ്റഗ്രാം പേജിലൂടെ മറ്റുകുട്ടികള്‍ക്കായി പരിചയപ്പെടുത്താറുമുണ്ട്. ഇത്തവണ ആലിയ്ക്ക് സമ്മാനിച്ച ചില പുസ്തകങ്ങള്‍ സുപ്രിയ പങ്കുവെച്ചത്.
നല്ല വായനക്കാരിയായ മകള്‍ക്ക് ഒരു പുതിയ എഴുത്തുകാരനെ പരിചയപ്പെടുത്തുകയാണ് സുപ്രിയ. എഴുത്തുകാരന് ഡേവിഡ് വാല്ലിയംസിന്റെ
പുസ്തകങ്ങളാണ് മകള്‍ക്കായി വാങ്ങിയിരിക്കുന്നത്. മകള്‍ ഈ പുസ്തകങ്ങള്‍ വായിച്ചെന്നും അവ ഇഷ്ടമായെന്നും അവര്‍ പുസ്തകങ്ങളുടെ ചിത്രം പങ്കുവെച്ച്കൊണ്ട് കുറിച്ചു. താനിതുവരെ ഈ പുസ്തകങ്ങള്‍ വായിച്ചില്ലെന്നും തീര്‍ച്ചയായും വായിക്കുമെന്നും ആരെങ്കിലും അവ വായിച്ചിട്ടുണ്ടെങ്കില്‍ അഭിപ്രായം തന്നെ അറിയിക്കണമെന്നും അവര്‍ കുറിച്ചു.
വായന ഇഷ്ടപ്പെടുന്ന നിരവധി കുട്ടികളും മാതാപിതാക്കളും സുപ്രിയയുടെ പോസ്റ്റിന് കമന്റുകളും ലൈക്കുകളുമായെത്തി. ആലി വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ എന്തുചെയ്യുമെന്ന ഒരു കമന്റിന് മകള്‍ അവ വീണ്ടും വായിക്കുമെന്നാണ് സുപ്രിയ മറുപടി കുറിച്ചത്.






