
ഇന്ത്യന്‍ വിപണിയില്‍ ലാവ ബ്ലേസ് എന്‍എക്സ്ടി അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം ജൂലൈയില്‍ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പുതിയ ഹാന്‍ഡ്സെറ്റിന്റെ 4ജിബി റാം + 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മോഡലിന് 9,299 രൂപയാണ് വില. ചുവപ്പ്, പച്ച കളര്‍ വേരിയന്റുകളിലാണ് ഈ ഫോണ്‍ വരുന്നത്.
ലാവ ബ്ലേസ് എന്‍എക്സ്ടിയില്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും താഴെ 3.5 എംഎം ഹെഡ്ഫോണ് ജാക്കും ഉണ്ട്. വോളിയം റോക്കറുകളും പവര്‍ ബട്ടണും വലത് ഭാഗത്താണ് കാണുന്നത്. എച്ച്ഡി+ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ബ്ലേസ് എന്എക്സ്ടിക്കുള്ളത്. ഇത് 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസര്‍ പായ്ക്ക് ചെയ്യുന്നു. ഈ സ്മാര്‍ട് ഫോണിന് 3 ജിബി അധിക വെര്‍ച്വല്‍ റാമും ഉണ്ട്. 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു.
ലാവ ബ്ലേസ് എന്‍എക്സ്ടിയില്‍ 13 മെഗാപിക്സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും മുന്‍വശത്ത് 8 മെഗാപിക്സല്‍ സെല്‍ഫി സ്നാപ്പറും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കുമെന്നാണ് ലാവ അവകാശപ്പെടുന്നത്. ലാവ ബ്ലേസ് എന്‍എക്സ്ടി ആമസോണിലൂടെയാണ് വില്‍ക്കുന്നത്. എന്നാല്‍, ഇത് എന്ന് വില്ക്കാന് തുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തമല്ല.






