
ക്രിസ്മസ് റിലീസായി എത്തുന്ന സത്യന് അന്തിക്കാട്- ദുല്‍ഖര്‍ സല്മാന് ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുകേഷും ദുല്‍ഖറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തന്റെ നാട്ടിലൊരുക്കിയ ചിത്രത്തെക്കുറിച്ച് സത്യന് അന്തിക്കാടും ഏറെ അഭിമാനിക്കുന്നു.
സിനിമ കഴിഞ്ഞപ്പോള്‍ മുകേഷ് മമ്മൂട്ടിയോട് പറഞ്ഞു 'ഈ സിനിമ നിങ്ങള്‍ കാണണം. നിങ്ങളുടെ മകന് അസൂയാവഹമായ രീതിയിലാണ് ഈ ചിത്രത്തില്‍ അവന്റെ അപ്പനെ സ്നേഹിക്കുന്നത്. വാക്കുകള്‍ കൊണ്ടത് പറയാനാകില്ല'. സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിതെന്ന് സത്യന് അന്തിക്കാട്.
മമ്മൂട്ടിയുടെ മകനായത് കൊണ്ടല്ല ദുല്‍ഖറിനെ വെച്ച് സിനിമ ചെയ്യുന്നത്. തുടക്കം മുതല്‍ അയാളുടെ ഓരോ സിനിമയും ഗൗരവത്തോടെ വീക്ഷിച്ചിരുന്നു. ഒരു നടന് എന്ന നിലയില്‍ അയാളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കഥ വന്നപ്പോള്‍ ദുല്‍ഖറിനോട് സംസാരിച്ചു. ഞാന്‍ സംവിധാനം ചെയ്തു തുടങ്ങിയപ്പോള്‍ അയാള്‍ ജനിച്ചിട്ടു പോലുമില്ല. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്തു ഇപ്പോള്‍ മകനേയുമെന്ന് സത്യന് അന്തിക്കാട് പറയുന്നു.






