തിരുവനന്തപുരം: ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസര്‍ ടോമിന് തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ് ആന്റ് ആന്റ്റി കറപ്ഷന്‍ ബ്യൂറോ. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
തച്ചങ്കരിയെ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. പാലക്കാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് തച്ചങ്കരിയെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനാക്കിയത്. തച്ചങ്കരിക്കെതിരെ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.






