കൊച്ചി: വിസ്മയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന പ്രതി കിരണ്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കണമെന്ന തടയണമെന്നായിരുന്നു ആവശ്യം. ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ആവശ്യം തള്ളിയത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിലവില്‍ പൂജപ്പുര ജയിലിലാണ്. കേസില്‍ പത്തരവര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.






