ഇന്ത്യന്‍ വിപണിയില്‍ സാംസങിന്റെ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്സി A04, ഗാലക്സി A04e എന്നീ മോഡലുകളാകും വിപണിയിലെത്തുക. രണ്ടു ഫോണുകള്‍ക്കും 10,000 രൂപയ്ക്ക് താഴെയാണ് വിലയെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഈ ഫോണുകള്‍ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഫോണ്‍ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സാംസങ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2022 ഓഗസ്റ്റിലാണ് ഗാലക്സി A04 പുറത്തിറക്കിയത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 50 മെഗാപിക്സലിന്റെ പ്രൈമറി ലെന്‍സും രണ്ട് മെഗാപിക്സലിന്റെ ഡെപ്ത്ത് സെന്‍സറും വരുന്നുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്സലിന്റേതാണ്. 6.5 ഇഞ്ചിന്റെ ഡിസ്പ്ലെയുമായാണ് ഫോണ്‍ പുറത്തിറങ്ങിയത്. കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 5000 mAh ബാറ്ററിയാണ് ഗാലക്സി A04 ല്‍ നല്‍കിയിരിക്കുന്നത്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 4 ജിബി - 32 ജിബി വേരിയന്റാണ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
2022 ഒക്ടോബറിലാണ് ഗാലക്സി A04e പുറത്തിറങ്ങിയത്. A04e യോട് ഒട്ടുമിക്ക ഫീച്ചറുകളിലും A04 സാമ്യത പുലര്‍ത്തുന്നുണ്ട്. ക്യാമറ സെറ്റപ്പിലാണ് പ്രധാനമായും വ്യത്യാസമുള്ളത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 13 മെഗാപിക്സലിന്റെ പ്രൈമറി ലെന്‍സും രണ്ട് മെഗാപിക്സലിന്റെ ഡെപ്ത്ത് സെന്‍സറും വരുന്നുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്സലിന്റേത് തന്നെയാണ്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 3 ജിബി -32 ജിബി വേരിയന്റാണ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.






