ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 'മൈ ഹ്യുണ്ടായി' എന്ന പേരില്‍ വണ്‍-സ്റ്റോപ്പ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ ഹ്യൂണ്ടായി ഉപഭോക്താക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി ഒരു ഏകീകൃത പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതിനാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. 'ഹ്യുണ്ടായ് പ്രോമിസ്' വഴി സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ഹ്യൂണ്ടായി കാറുകള്‍ വാങ്ങാനും വില്‍ക്കാനുള്ള അവസരം മൈ ഹ്യുണ്ടായി ആപ്പിലൂടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു.
'ക്ലിക്ക് ടു ബൈ' ഓപ്ഷന് വഴി എളുപ്പത്തില്‍ വായ്പാ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഹ്യൂണ്ടായി കാറുകള്‍ വാങ്ങാം. ഒപ്പം പതിവായുള്ള കാര്‍ സര്‍വീസ് ഈ ആപ്പിലൂടെ ബുക്ക് ചെയ്യാം. ബ്ലൂലിങ്ക് ഉപയോഗിച്ച് കണക്റ്റഡ്-മൊബിലിറ്റി ഫീച്ചറുകള്‍ ആക്സസ് ചെയ്യാന്‍ പറ്റുമെന്നതാണ് ആപ്പ് കൊണ്ടുള്ള മറ്റൊരു ഉപകാരം. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വഴി ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന സമഗ്രമായ പോസ്റ്റ്-സെയില്‍സ് ഗൈഡും ആപ്പില്‍ ഉണ്ടാകും. ഹ്യുണ്ടായിയുടെ ശക്തമായ പാര്‍ട്നര്‍ ഇക്കോസിസ്റ്റത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍, മൊബിലിറ്റി, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ എന്നിവയ്ക്കായുള്ള നിരവധി സേവനങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയിക്കും.
ആപ്പ് വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന് കണ്ടെത്തി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം. റോഡ് സൈഡ് അസിസ്റ്റന്‍സിനുള്ള സഹായങ്ങളും ആപ്പ് ഹ്യുണ്ടായി കസ്റ്റമേഴ്സിന് ചെയ്ത് കൊടുക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഹ്യുണ്ടായി കാറുകള്‍ മറ്റുള്ളവര്‍ക്ക് റഫര്‍ ചെയ്ത ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരങ്ങളും നിങ്ങളെ തേടിയെത്തും.
'ഹ്യുണ്ടായി ലോകത്തെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനും ആക്സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമായി ഇന്ഡസ്ട്രിയിലെ ആദ്യത്തേതെന്ന് പറയാവുന്ന രീതിയിലുള്ള ഒരു വണ്‍ സ്റ്റോപ്പ് സംവിധാനമെന്ന രീതിയിലാണ് മൈ ഹ്യുണ്ടായി മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭാവി മുന്‍നിര്‍ത്തിക്കൊണ്ടുള്ള കമ്പനിയുടെ ഒരു ചുവടുവെയ്പാണിത്' - ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ് ഡയരക്ടര്‍ തരുണ്‍ ഗാര്‍ഗ് മൈ ഹ്യുണ്ടായി ആപ്പിനെ കുറിച്ച് പറഞ്ഞു.






