
'നമ്മള്' സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയവരാണ് യുവ നടന്മാരായ ജിഷ്ണുവും സിദ്ധാര്‍ത്ഥും. ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമയിലെ അതേ സൗഹൃദം ഇരുവരും ജീവിതത്തിലും സൂക്ഷിച്ചു. എന്നാല്‍ അകാലത്തില്‍ ജിഷ്ണു വിട പറഞ്ഞത് സിദ്ധാര്‍ത്ഥിനെ ഏറെ തളര്‍ത്തി. എന്നാലും തന്റെ സുഹൃത്തിന്റെ ഓര്‍മ്മകളില്‍ സിദ്ധാര്‍ത്ഥ് ഏറെ അഭിമാനിക്കുന്നു.
ചലച്ചിത്ര മേളയില്‍ വിട പറഞ്ഞ കലാകാരന്മാരെ അനുസ്മരിക്കാന്‍ നടത്തിയ പിന് നിലാവ് എന്ന പരിപാടിയില്‍ ജിഷ്ണുവിനെക്കുറിച്ച് സംസാരിച്ചത് സിദ്ധാര്‍ത്ഥാണ്. ജിഷ്ണുവിന്റെ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു. എന്നാല്‍ ജിഷ്ണു എന്ന സുഹൃത്തിനെ അനുസ്മരിക്കാനല്ല ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടമെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.
സംവിധാനത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ പിന്തുണയുമായി അവനുണ്ടായിരുന്നു. അപകടം പറ്റി ചികിത്സയിലായിരുന്നപ്പോള്‍ വേഗം ഭേദമായി വരാനുള്ള ധൈര്യം തന്നും അവന് ഉണ്ടായിരുന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞത് പിന്നിലാവിന്റെ വേദിയില്‍ ജിഷ്ണുവിനെ ദീപ്തമാക്കി.






