തന്റെ ആദ്യ കാര്‍ സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായിക സുധ കൊങ്ങര. ഔഡിയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയ സന്തോഷമാണ് സുധ പങ്കുവെച്ചത്. 'എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം' എന്ന കുറിപ്പോടെയാണ് മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖര്‍ പാണ്ഡ്യന് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം സുധ പങ്കുവച്ചിരിക്കുന്നത്.
ഈ വര്‍ഷമാണ് ഔഡിയുടെ ഇലക്ട്രിക് എസ്യുവി ഇ-ട്രോണ്‍ സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്സ് ബാക്ക് എന്നീ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തിയത്. ഔഡിയുടെ ഇലക്ട്രിക് കാര്‍ ഇ-ട്രോണിന്റെ 55 ക്വാഡ്രോ പതിപ്പാണ് സംവിധായിക സ്വന്തമാക്കിയത്. ഏകദേശം 1.18 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.
സൂപ്പര്‍സ്റ്റാര്‍ സൂര്യ വാഹനം ഓടിക്കുന്ന ചിത്രവുമുണ്ട്. 95 kWh ബാറ്ററിയാണ് സുധ കൊങ്ങര സ്വന്തമാക്കിയ ഇട്രോണ്‍ 55 ല്‍. 355 ബിഎച്ച്പി കരുത്തും 561 എന്‍എം ടോര്‍ക്കുമുണ്ട്. ഒരു ഫുള്‍ ചാര്‍ജില്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന വാഹനത്തിന്റെ പരമാവധി വേഗം 200 കിലോമീറ്ററാണ്.






