
വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ സ്വിഫ്റ്റിനെ മാരുതി വിപണിയില്‍ എത്തിച്ചത് എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ മികച്ച വില്‍പ്പന നേടി മുന്നേറിയ ഡിസയറിന് 2014 ല്‍ ചെറുതായി അടിപതറിയെങ്കിലും തുടര്‍ന്ന് മികച്ച വില്പന നേടി വിപണി പിടിച്ചു. 2005ല്‍ പുറത്തിറങ്ങിയ ആദ്യ സ്വിഫ്റ്റിന്റെ മുഖമുദ്ര ഒട്ടും ചോരാതെ സ്പോര്‍ട്ടിയാക്കിയാണ് നാലാം തലമുറയെ മാരുതി വിപണിയില്‍ എത്തിക്കുന്നത്.
കഴിഞ്ഞ മാസത്തോടെ ആകെ വില്‍പ്പന 12 ലക്ഷം പിന്നിടാനും ഡിസയറിന് സാധിച്ചിരുന്നു. ഈ വിജയം തുടരുന്നതിനിടെയാണ് മുഖം മിനുക്കി സ്വിഫ്റ്റിനെ നിരത്തിലെത്തിക്കാന്‍ മാരുതി സുസൂക്കി ഒരുങ്ങുന്നത്.
അടുത്തവര്‍ഷം പകുതിയോടെ വാഹനം ഇന്ത്യന്‍ വിപണികളില്‍ എത്തും. നിലവിലുള്ള 1.2 ലിറ്റര്‍ കെ സീരീസ്, 1.3 ലിറ്റര്‍ ഡിഡിഎസ് ഡീസല്‍ എഞ്ചിന് തന്നെയായിരിക്കും പുതിയ സ്വിഫ്റ്റിനും കരുത്തേകുന്നത്. ബെലോനയില് ഉള്‍പ്പെടുത്തിയിട്ടുള്ള ലൈറ്റ്വെയിറ്റ് പ്ലാറ്റ്ഫോമിലുള്ള നിര്‍മ്മാണം വാഹനത്തിന് 80 കിലോ ഗ്രാം ഭാരം കുറയ്ക്കാനും സാധിച്ചു. ഇതിലൂടെ വാഹനത്തിന് കൂടുതല്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്തു.
വലിപ്പമേറിയ ഫ്രണ്ട് ഗിയര്‍, പ്രോജക്ടര്‍ ഹെഡ്ലാംപ്, ഡെ ടൈം റണ്ണിംഗ് ലാംപ്, സെര്‍ക്കുലാര്‍ ഫോഗ് ലാംപ്, ഡ്യൂവല്‍ എയര്‍ബാഗ്, ഓട്ടോമാറ്റിക് കണ്ട്രോള്, റിവേഴ്സ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും അലോയ് വീല്‍, കീ ലെസ് എന്‍ട്രി, ടച്ച് സ്ക്രീന്‍ സിസ്റ്റം എന്നിവയും പുതിയ സ്വിഫറ്റിന്റെ സവിശേഷതകളാണ്. 5.8 മുതല്‍ 8.9 ലക്ഷത്തിനിടയിലാകും വിപണി വില.






