
ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുളള ആദ്യത്തെ ക്രിസ്മസ്ആഘോഷിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കുമൊപ്പമുളള ചിത്രം വിഘ്നേഷ് ശിവന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.
ചിത്രത്തില്‍ നയന്‍താര ഒരു മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചപ്പോള്‍ വിഘ്നേഷ് രണ്ടാമത്തെ കുട്ടിയെ എടുത്തിരിക്കുന്നത് കാണാം. ‘ഉയിര്, ഉലകം , നയന്‍, വിക്കി & കുടുംബം നിങ്ങള്‍ക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്നേഹം! നിങ്ങള്‍ എപ്പോഴും സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാന്‍ എല്ലാവര്ക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ’- ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവന് കുറിച്ചു.






