
നാല്പതു വര്‍ഷങ്ങള്‍ സിനിമയില്‍ പൂര്‍ത്തിയാക്കിയ ചലച്ചിത്രപ്രവര്‍ത്തകനാണ് ഭദ്രന്. സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍ തുടങ്ങി അനവധി ചിത്രങ്ജള് ഭദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുളള ഭദ്രന്റെ മിക്ക സിനിമയും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭദ്രന് പങ്കുവെച്ച ചലച്ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാര്‍ഷികമാണിന്ന്. പ്രിയപ്പെട്ടവള്‍ക്ക് ആശംസകളറിയിച്ച് ഒരു ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്.
‘ഒരു ഡാക്കോട്ട പ്ലയിനിലെ എന്റെ ആദ്യത്തെ പ്ലയിന് യാത്ര. ആ വിമാനത്തില്‍ നിന്നും തിരിച്ച് ഇറങ്ങിയപ്പോള്‍ കൂടെ വരാന്‍ ഈ അപ്സരസും കൂട്ടിന് ഉണ്ടായിരുന്നു’ ഭദ്രന് ചിത്രത്തോടൊപ്പം കുറിച്ചു. വിവാഹ ദിവസം പകര്‍ത്തിയ ചിത്രമാണ് ഭദ്രന് പങ്കുവെച്ചിരിക്കുന്നത്.






