ഇന്ത്യന്‍ വിപണിയില്‍ ഗ്യാലക്സി എഫ്04 അവതരിപ്പിക്കാന്‍ ഒരുങ്ങി സാംസങ്ങ്. 91മൊബൈല്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി ആദ്യവാരത്തില്‍ ഗ്യാലക്സി എഫ്04 ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. പുതിയ ഫോണിന്റെ ടീസര്‍ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഫ്ലിപ്കാര്‍ട്ട് വഴി ഇന്ത്യയില്‍ ഇത് 8,000 രൂപയില്‍ താഴെ വിലയ്ക്ക് വില്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാന മോഡലിന് 7,499 രൂപയായിരിക്കുമെന്ന് 91മൊബൈല്‍സ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്.
ഗ്യാലക്സി എഫ്04 ന് ഫിസിക്കല്‍ മെമ്മറിയും വെര്‍ച്വല്‍ മെമ്മറിയും ഉള്‍പ്പെടെ 8 ജിബി വരെ റാം ലഭിക്കുമെന്നും പറയപ്പെടുന്നു. പര്‍പ്പിള്‍, ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ ഹാന്‍ഡ്സെറ്റ് വിപണിയിലെത്തുക. ഗ്യാലക്സി എഫ് 04 റീബാഡ്ജ് ചെയ്ത ഗ്യാലക്സി എ 04 ഇ ആയിരിക്കുമെന്ന് കരുതുന്നു. ഗ്യാലക്സി എ 04 ഇ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണാണ്. 9,299 രൂപയാണ് ഇതിന്റെ വില. ഈ സ്മാര്‍ട് ഫോണിന് 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, മുന്‍ ക്യാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ്-സ്റ്റൈലും ഉണ്ട്.






