
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നയന്‍താരയും തൃഷയും. ഇരുവരും സിനിമയിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. ഇതിനോടകം തന്നെ എല്ലാ മുന്‍നിരനായകന്മാര്‍ക്കൊപ്പവും ഇവര്‍ സ്ക്രീന്‍ പങ്കിട്ടുകഴിഞ്ഞു. റാങ്കി ആണ് തൃഷയൃടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
പ്രെമോഷന്റെ ഭാഗമായി നടത്തിയ ഒരഭിമുഖത്തില്‍ ആളുകള്‍ തന്നെ നയന്‍താരയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് തൃഷ വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് തൃഷ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തുന്നത്. താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.
വിജയ സേതുപതിയും നയന്‍താരയും സമാന്തയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കാത്തുവാക്കുള രണ്ട് കാതല്‍. വിഘ്നേഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സമാന്ത ചെയ്ത കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തൃഷയേയായിരുന്നു. എന്നാല്‍ തൃഷ ഈ സിനിമ ചെയ്യാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ആ സിനിമ ചെയ്യാനാകാത്തതില്‍ തനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്ന് തൃഷ പറഞ്ഞു. ആ കഥാപാത്രം ചെയ്യാത്തതില്‍ വ്യക്തമായൊരു കാരണമുളളതിനാല് തനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്ന് താരം വ്യക്തമാക്കി.
നയന്‍താരയുമായി എന്നെ താരതമ്യപ്പെടുത്തുന്നത് ഞാന്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ഇരുവരും ഒരേസമയത്താണ് തങ്ങുടെ അഭിനയജീവിതം ആരംഭിച്ചത്. ഒരേ നടന്മാര്ക്കൊപ്പം ഞങ്ങള്‍ രണ്ടുപേരും അഭിനയിച്ചിട്ടുണ്ട്. അതാവാം ആളുകള്‍ ങ്ങളെ താരതമ്യപ്പെടുത്താനുളള പ്രധാന കാരണം. ആരാധകര്‍ക്കിടയില്‍ തൃഷയാണോ നയന്‍താരയാണോ വലുത് എന്ന തരത്തിലുളള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇതിനെ പോസിറ്റീവായ് തന്നെ കാണുന്നു. പക്ഷേ ഇതൊന്നും എന്റെ വ്യക്തി ജീവിതത്തിലേക്ക് ഞാന്‍ എടുത്തിട്ടില്ല. നയന്‍താരയുമായി എനിക്ക് ബന്ധമൊന്നുമില്ല. എന്നാല്‍ ഒരാളെ താഴ്ത്തി മറ്റൊരാളെ ഉയര്‍ത്തുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. ഞങ്ങള്‍ക്ക് ഇരുവര്‍ക്കുമിടയിലുളള നല്ലത് കാണാന്‍ ആരാധകര്‍ ശ്രമിക്കണമെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.






