
മലയാള സിനിമാപ്രേക്ഷകരുടെ പ്രിയ താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് ആസിഫ് അലി പ്രേക്ഷകരുടെ സ്വന്തം ആസിഫിക്കയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം ആംസ്റ്റർഡാം യാത്രയ്ക്കിടയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഭാര്യ സമയും ആസിഫിനൊപ്പമുണ്ട്. ഒരു തടാകത്തില്‍ പ്രണയപൂര്‍വ്വം തോണി യാത്ര ചെയ്യുന്നതാണ് ചിത്രം. സമ ആസിഫിനെ കൈ കൊണ്ട് ചേര്‍ത്തു പിടിച്ചിരിക്കുന്നതും ആസിഫ് പ്രണയപൂര്‍വ്വം ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ‘‘നിങ്ങൾ ആംസ്റ്റർഡാമിൽ പ്രണയത്തിലായെങ്കിൽ കൈ ഉയർത്തുക 👋 ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ആസിഫിന്റെ ചോദ്യത്തിന് രസകരമായ മറുപടികളും ചിത്രത്തിനു താഴെയുണ്ട്. 2013 ലാണ് ആസിഫും സമയും വിവാഹിതരായത്. ആദം, ഹയ എന്നു പേരുള്ള രണ്ടു കുട്ടികളും ഇവർക്കുണ്ട്. ഷാജി കൈലാസിന്റെ സംവിധാനം ചെയ്ത ‘കാപ്പ’യാണ് ആസിഫിന്റെ അവസാന റിലീസ് ചിത്രം. പൃഥ്വിരാജ്, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരായിരുന്നു അതിലെ മറ്റ് താരങ്ങള്‍. ജൂഡ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘2018’ ആണ് ആസിഫിന്റെ പുതിയ ചിത്രം.






