
ഭയപ്പെടുത്തുന്നതെങ്കിലും പ്രേതാനുഭവങ്ങള്‍ കേള്‍ക്കാനും പറയാനും എല്ലാവര്ക്കും ഇഷ്ടമാണ്. തങ്ങള്‍ക്ക് നേരിട്ട് അനുഭവമുണ്ടായ പ്രേതാനുഭവങ്ങള്‍ വിവരിച്ച് ഒരുകൂട്ടം പേര്. ഇന്റര്‍നെറ്റ് കുട്ടായ്മയായ റെഡ്ഡിറ്റിലാണ് ഇവര്‍ പ്രേതാനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു, ഞാന്‍ ഉണര്‍ന്ന് കിടക്കുകയാണ്. എന്റെ കഴുത്തിലേക്ക് ആരുടെയോ തണുത്ത ശ്വാസം അടിച്ചു. ഒരു നിമിഷം എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി. കാരണം ആ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല-ഡി.ജെ മനാറ്റെ എന്ന യൂസര്‍ റെഡ്ഡിറ്റില്‍ കുറിച്ചു. പത്ത് വര്‍ഷം മുന്‍പ് ഉണ്ടായ അനുഭവം ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ലെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

രാത്രി വൈകി ടിവി കണ്ടു കൊണ്ടിരിക്കെ ഉണ്ടായ ദുരൂഹത നിറഞ്ഞ അനുഭവമാണ് വൂഫിബ്ലൂലൗ എന്ന യൂസര്‍ക്ക് പറയാനുള്ളത്. കുടുംബാംഗങ്ങളെല്ലാം മുകള്‍ നിലയിലായിരുന്നു. അപ്പോഴാണ് താനിരിക്കുന്ന താഴത്തെ നിലയിലേക്ക് ആരോ ചവിട്ടുപടികള്‍ ഇറങ്ങി വരുന്നതിന്റെ ശബ്ദം കേട്ടത്.
ഏറ്റവും താഴത്തെ പടിയില്‍ എത്തുന്നതിന് മുന്‍പ് കാല്‍പ്പെരുമാറ്റം അവസാനിച്ചു. ഞാന്‍ വീണ്ടും ടിവിയിലേക്ക് ശ്രദ്ധതിരിച്ചു. ഇതോടെ വീണ്ടും കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ തുടങ്ങി. ഉടന്‍ തിരിഞ്ഞു നോക്കി. ഒരു കറുത്ത രൂപം മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു. അജ്ഞാത രൂപം കയറിപ്പോയ മുറിയുടെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഉടന്‍ ലൈറ്റ് ഓണ്‍ ചെയ്ത ശേഷം മുറി തുറന്ന് നോക്കി അവിടെ ആരുമുണ്ടായിരുന്നില്ല.

കുട്ടിക്കാലത്ത് ഉണ്ടായ വിചിത്രമായ അനുഭവമാണ് മക്കാസ്75 എന്ന യൂസര്‍ക്ക് പറയാനുള്ളത്. ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് വീടിന്റെ താഴത്തെ നിലയില്‍ നിന്ന് ആരുമില്ലാത്തപ്പോള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിന്റെ ശബ്ദം കേള്‍ക്കുമായിരുന്നു. പതിവായി മൗസ് ക്ലിക്ക് ചെയ്യുന്നതിന്റെ ശബ്ദവും കേട്ടിരുന്നു. ചില സമയങ്ങളില്‍ ലൈറ്റ് തന്നെ ഓണാകുകയും ചിലപ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നതായി ഇയാള്‍ ഓര്‍ക്കുന്നു.
ജോലി സ്ഥലത്തെ പ്രേതാനുഭവമാണ് ബണ്ണിബട്ട്വയ്ഫ് എന്നയാള്‍ക്ക് പങ്കുവയ്ക്കാനുള്ളത്. ഒരു ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാള്‍. ഈ ആശുപത്രിയില്‍ പ്രതിവര്‍ഷം 5-8 ആളുകള്‍ മരിക്കാറുണ്ട്. ആരെങ്കിലും മരിക്കാറാകുമ്പോള്‍ ദുരൂഹമായി എക്സിറ്റ് അടയാളം തെളിയാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു.

ചെവിയില്‍ ആര്‍ത്തലയ്ക്കുന്ന ശബ്ദം കേട്ടാണ് ജെന്റില്പൈനാപ്പിള് എന്ന യൂസര്‍ ഉണര്‍ന്നത്. എവിടെ നിന്നാണെന്ന് അറിയില്ല ചെവിയില്‍ ആര്‍ത്തലയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നു. ശരീരം വിറയ്ക്കുന്നുമുണ്ട്. എന്നാല്‍ കിടക്കയില്‍ നിന്ന് ഒരിഞ്ച് അനങ്ങാന്‍ കഴിയുന്നില്ല. ആരോ തന്റെ ശരീരത്തില്‍ വലിയ ഭാരം ചെലുത്തുന്നതായും അനുഭവപ്പെടുന്നുണ്ട്. ഈ വിചിത്രമായ അനുഭവത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം.






Comments