
തിരുവനന്തപുരം: തന്നെ സ്ഥാനങ്ങളില്‍ എത്തിക്കുകയും വളര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അതിനോട് മാത്രമാണ് ഉത്തരവാദിത്വവുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുകുമാരന്‍ നായര്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം സുകുമാരന്‍ നായര്‍ നടത്തിയിരുന്നു.
ഇതിനുള്ള മറുപടിയായിരുന്നു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. മതേതര നിലപാട് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ 45 വര്‍ഷമായി താനും അതേ മതേതര നിലപാട് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്. അതില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തനിക്ക് എന്തെങ്കിലും മറുപടി പറയാനുള്ള ഉത്തരവാദിത്വം തന്നെ വളര്‍ത്തിയ പാര്‍ട്ടിയോടാണെന്നും പറഞ്ഞു.
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന സമുദായത്തെ അപമാനിക്കലാണ്. സതീശനോട് സമുദായം പൊറുക്കില്ല. രമേശ് ചെന്നിത്തലയും സതീശനും ഒരേ തൂവല്‍ പക്ഷികളാണ്. രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതു കൊണ്ടാണ് യു.ഡി.എഫ് തോല്ക്കാന് കാരണമായതെന്നും സുകുമാരന്‍ നായകര്‍ വിമര്‍ശിച്ചിരുന്നു.






