
കണ്ണുര്‍: ക്ലാസ്മുറിയില്‍ പഠിപ്പിക്കുന്നതിനിടെയും വിദ്യാര്‍ത്ഥികള്‍ക്കു നേരെ അധ്യാപകന്റെ പീഡനം. യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെ വൈകൃതത്തിന് ഇരയായത്. കുട്ടികളുടെ പരാതിയില്‍ അധ്യാപകനായ കൊണ്ടോട്ടി സ്വദേശി ഫൈസനെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു.
ഇരുപതോളം കുട്ടികളാണ് അധ്യാപകന്റെ പീഡനത്തിന് ഇരയായത്. ക്ലാസ്മുറിയില്‍ അധ്യാപകന് മോശമായി പെരുമാറിയ വിവരം കൗണ്‍സിലിംഗിനിടെയാണ് കുട്ടികള്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തളിപ്പറന്പിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാലു വര്‍ഷമായി യു.പി വിഭാഗത്തില്‍ അധ്യാപകനാണ് ഫൈസല്‍.
കോവിഡ് ലോക്ഡൗണിന് ശേഷംസ്കൂളുകള് തുറന്നുപ്രവര്ത്തിച്ചപ്പോഴാണ് ഫൈസലില്‍ നിന്ന മോശം പെരുമാറ്റമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 20 പേരില്‍ അഞ്ച് കുട്ടികളാണ് പോലീസിന് രേഖാമൂലം പരാതി നല്‍കിയത്.






