
പ്രശസ്ത ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ വളര്‍ത്തുനായ ഫഡ്ജ് യാത്രയായി. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗാണ് ട്വിറ്റിലൂടെ ഈ വിവരം അറിയിച്ചത്. സുശാന്തിനും പ്രിയങ്കയ്ക്കുമൊപ്പമുളള ഫഡ്ജിന്റെ ചിത്രവും ഹൃദയഭേദകമായ ഒരു കുറിപ്പും ഇവര്‍ പങ്കുവെച്ചു.
ഒടുവില്‍ നീ നിന്റെ സുഹൃത്തിനൊപ്പം ചേര്‍ന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക കുറിച്ചത്. .
നിരവധി ആളുകളാണ് അനുശോചനമറിയിച്ച് എത്തിയത്. ഇത് വളരെ ദു:ഖകരമായ വാര്‍ത്തയാണ്.... നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയംഗമമായ അനുശോചനമറിയിക്കുന്നു ഒരാള്‍ കുറിച്ചു. ചില ആരാധകര്‍ സുശാന്ത് തന്റെ നായയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു.
2020 ജുണ് 14 നായിരുന്നു സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പവിത്ര റിഷ്ട എന്ന ഷോയിലൂടെയാണ് സുശാന്ത് സിമനിമാ മേഖലയിലേക്കെത്തുന്നത്. 2103 ല്‍ പുറത്തിറങ്ങിയ കൈ പോ ചേ ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. തുടര്‍ന്ന് ചിച്ചോര്‍, ഡിക്റ്ററീവ്, എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങി രിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സഞ്ജന സംഘിയോടൊപ്പമുളള ദില്‍ ബേച്ചേരയിലായിരുന്നു സുശാന്ത് അവസാനമായി അഭിനയിച്ചത്. ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. 2020 അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു ചിത്രം പുറത്തിറങ്ങിയത്.







Comments