
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്ക്സിന്റെ പട്ടികയില്‍ ലോകത്തെ എറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്. ടോം ക്രൂസിനെ മറികടന്നാണ് ഷാരൂഖ് ഖാന് മൂന്നാമതെത്തിയത്. ജെറി സീന്‍ ഫീല്‍ഡ്, ടെയ്ലര് പെറി എന്നിവരാണ് ഒന്നാം സ്ഥാനത്ത്. ഡ്വെയ്ന്‍ ജോണ്‍സനാണ് പട്ടികയില്‍ രണ്ടാമത്. ജാക്കി ചാന്, ജോര്‍ജ്ജ് ക്ലൂണി എന്നിവര്‍ ഷാരൂഖിന് പിറകിലാണ്.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന പഠാന് റിലീസിനു തയാറെടുക്കുന്നതിനിടെയാണ് ഈ സന്തോഷ വാര്‍ത്ത താരത്തെ തേടിയെത്തിയത്. ചിത്രത്തിലെ ഗാനം റിലീസ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
6261 കോടിയാണ് ഷാരൂഖിന്റെ ആസ്തി. ഒട്ടേറെ കമ്പനികളുടെ ബ്രാന്റ് അംബാസിഡറാണ് താരം. സിനിമകള്‍ക്ക് പുറമെ ധാരാളം പരസ്യങ്ങളും താരം ചെയ്യുന്നുണ്ട്.






