
ലെനോവയുടെ ഏറ്റവും പുതിയ ലാപ്ടോപ്പ് ലെനോവോ യോഗ 9ഐ ജെന്‍ 8 അവതരിപ്പിച്ചു. പുതിയ ലെനോവോ യോഗ 9ഐ മോഡലിന്റെ വില ആരംഭിക്കുന്നത് 1,74,990 രൂപ മുതലാണ്. ലെനോവോയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന് ലാപ്ടോപ്പ് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറുകള്‍, ആമസോണ്‍, ക്രോമ, റിലയന്‍സ് എന്നിവിടങ്ങളില്‍ ജനുവരി 29 മുതല്‍ ഈ ടു-ഇന്‍-വണ്‍ ലെനോവോ ലാപ്ടോപ്പ് വില്‍പ്പനയ്ക്കെത്തും. സ്റ്റോം ഗ്രേ, ഓട്ട്മീല്‍ കളറുകളിലാണ് ഇത് ലഭ്യമാകുന്നത്.
പ്രീമിയം മൊബൈല്‍ എക്സ്പീരിയന്‍സ് നല്കുന്ന ഈ ലാപ്ടോപ്പിന് ഇന്റല്‍ ഇവോ-സര്ട്ടിഫിക്കേഷന് ഉണ്ട്. ഈ ടു-ഇന്‍-വണ്‍ ലാപ്ടോപ്പില്‍ 14-ഇഞ്ച് OLED പ്യുവര്‍സൈറ്റ് ടച്ച്സ്ക്രീനാണുള്ളത്. ലെനോവോ യോഗ 9ഐയിലെ ഡിസ്പ്ലെ 4K വരെ റെസല്യൂഷനും ഡോള്‍ബി വിഷനും സപ്പോര്‍ട്ട് ചെയ്യുന്നു. 13th ജനറേഷന് ഇന്റല്‍ കോര്‍ i7 പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത്. ലെനോവോ യോഗ 9ഐ ജെന്‍ 8 നാല് മോഡുകളില്‍ ഉപയോഗിക്കാം. ലാപ്ടോപ്പ്, സ്റ്റാന്‍ഡ്, ടെന്റ്, ടാബ്ലെറ്റ് എന്നിവയാണ് ഈ മോഡുകള്‍. ലെനോവോ യോഗ 9ഐ ജെന്‍ 8 മോഡലുകള്‍ വിന്‍ഡോസ് 11 പ്രോ ഓണ്‍ബോര്‍ഡുമായിട്ടാണ് വരുന്നത്. ഈ കണ്‍വേര്‍ട്ടിബിള്‍ ലാപ്ടോപ്പില്‍ 4കെ (3,840x2,400 പിക്സല്‍) റെസല്യൂഷനുള്ള 14-ഇഞ്ച് OLED പ്യുവര്‍സൈറ്റ് ടച്ച്സ്ക്രീന്‍ ഉണ്ട്. 60Hz റിഫ്രഷ് റേറ്റ്, 400 നിറ്റ്സ് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് എന്നിവയും ഡിസ്പ്ലേയിലുണ്ട്. ലെനോവോ പ്രിസിഷന്‍ പെന്‍ 2 ഈ ലാപ്ടോപ്പിനൊപ്പം ലഭിക്കും.
2-മെഗാപിക്സല്‍ ഫുള്‍ എച്ച്ഡി ഇന്‍ഫ്രാറെഡ് വെബ്ക്യാമും സ്മാര്‍ട്ട് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയും ലാപ്ടോപ്പില്‍ ലെനോവോ നല്‍കിയിട്ടുണ്ട്. ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുള്ള നാല് ബോവേഴ്സ് & വില്‍കിന്‍സ് സ്പീക്കറുകളാണ് ലെനോവോ യോഗ 9ഐ ലാപ്ടോപ്പിലുള്ളത്. 360-ഡിഗ്രി സറൌണ്ട് സൗണ്ട്ബാറാണ് ഇത്. ഗ്ലാസ് ടച്ച്പാഡുള്ള എഡ്ജ്-ടു-എഡ്ജ് കീബോര്‍ഡും ഈ ലാപ്ടോപ്പില്‍ നല്‍കിയിട്ടുണ്ട്. 16 ജിബി വരെ LPDDR5 റാമും 1 ടിബി വരെ എസ്എസ്ഡി സ്റ്റോറേജുമായിട്ടാണ് ലാപ്ടോപ്പ് വരുന്നത്. ലെനോവോ യോഗ 9ഐ ജെന്‍ 8ല്‍ 75Wh ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഈ ബാറ്ററി 14 മണിക്കൂര്‍ വരെ ഫുള്‍-എച്ച്ഡി പ്ലേബാക്ക് സപ്പോര്‍ട്ട് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ലാപ്ടോപ്പിലുള്ള റാപ്പിഡ് ചാര്‍ജ് ബൂസ്റ്റ് ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ ബാക്കപ്പ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വൈഫൈ 6ഇ, ബ്ലൂടൂത്ത് v5.2 വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവയാണ് ലെനോവോ യോഗ 9ഐ ജെന്‍ 8ല്‍ ഉള്ളത്. രണ്ട് യുഎസ്ബി ടൈപ്പ് സി തണ്ടര്‍ബോള്‍ട്ട് 4.0 പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി ടൈപ്പ് സി 3.2 ജെന്‍ 2 പോര്‍ട്ടുകള്‍, യുസ്ബി ടൈപ്പ് എ ജെന്‍ 3.2 പോര്‍ട്ട്, 3.55mm ഹെഡ്ഫോണ്/ മൈക്ക് കോംബോ ജാക്ക് എന്നിവയും ഈ ലാപ്ടോപ്പിലുണ്ട്.






