മണിരത്നം- ദുല്‍ഖര്‍ സല്മാന് കൂട്ടിലെത്തിയ ഓകെ കണ്മണി എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയിലാണ്. സാധാരണ പ്രണയ ചിത്രങ്ങളില്‍ നിന്ന് മാറി ലിവിങ് ടുഗതറിനെ ആസ്പദമാക്കി ഒരുക്കിയ ഓകെ കണ്മണി ഹിന്ദിയിലേയ്ക്കുമെത്തുകയാണ്. 'ഓക്കെ ജാനു' എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം എത്തി.
ആദിത്യ റോയ് കപൂറും, ശ്രദ്ധ കപൂറും താരങ്ങളാകുന്ന ഓക്കെ ജാനു സംവിധാനം ചെയ്യുന്നത് ഷാദ് അലിയാണ്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ ആശംസകളുമായി ദുല്‍ഖറിന്റെ ട്വീറ്റ് എത്തിയിരുന്നു. മികച്ച റീമേക്ക് ആയിരിക്കും ഓക്കെ ജാനു, കരണിനും ഷാദിനും ആദിത്യയ്ക്കും ശ്രദ്ധയ്ക്കും എല്ലാ ആശംസകളും നേരുന്നു എന്നും ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്റെ ആശംസകള്‍ക്ക് ഒരു ടണ്‍ നന്ദി. ഈ ചിത്രം ഇത്ര വലുതാകാന്‍ കാരണം താങ്കളാണ്. താങ്കളുടെ പ്രതീക്ഷ ഞങ്ങള്‍ കാക്കുമെന്നും കരണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. ദുല്‍ഖറിന് നന്ദി ഓകെ കണ്മണി പോലെ ഓകെ ജാനുവും ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രദ്ധയും പറഞ്ഞു.

Comments