
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശോഭന.നര്‍ത്തകി എന്ന നിലയിലും ഏറെ പ്രശസ്തയാണ് താരം. അഭിനയത്തേക്കാളുപരി നൃത്തത്തിന് വേണ്ടിയാണ് ശോഭന ഇപ്പോള്‍ കൂടുതല്‍ സമയം മാറ്റിവെക്കുന്നത്. ഇപ്പോഴിതാ നടനും നര്‍ത്തകനുമായ വിനീതിനൊപ്പമുളള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
ഞാനും എന്റെ സഹോദരനും പത്മസുബ്രഹ്മണ്യത്തിന്റെ ആശംസ പരിപാടിയില്‍നിന്ന് എന്നാണ് ചിത്രം പങ്കുവെച്ച് ശോഭന കുറിച്ചത്. ഇരുവരും നൃത്ത വേഷം ധരിച്ചാണ് ചിത്രത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ബന്ധു കൂടിയാണ് വിനീത്.രണ്ട് നര്‍ത്തകരെ ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
കൊച്ചിയില്‍ നിത്യഗൃഹം എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് വിനീത്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കായിരുന്നു വനീതിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കലാദര്‍പ്പണ എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും നിരവധി നൃത്തപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.






