
സൗജന്യ ബിടെക് പഠനത്തിനും നേവിയില്‍ ഓഫീസര്‍ റാങ്കില്‍ നിയമനത്തിനും വഴിയൊരുക്കി ഏഴിമല നാവിക അക്കാദമി. ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ് ടു വിജയികള്‍ക്ക് 2017 ജൂലായില്‍ ആരംഭിക്കുന്ന 10, പ്ലസ് ടു കേഡറ്റ് എന്‍ട്രി സ്കീമിലൂടെ സൗജന്യ ബി.ടെക് പഠനത്തിനും പെന്‍മനന്റ് കമ്മിഷനിലൂടെ സബ് ലഫ്റ്റന്റ് പദവിയില്‍ ജോലി നേടാനും സുവര്‍ണ്ണാവസരം.
അപേക്ഷകരുടെ യോഗ്യത: അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. പ്രായം 17 നും 19 നും മധ്യേ ആയിരിക്കണം. 1998 ജനുവരി രണ്ടിനും 2000 ജൂിൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി സീനിയര്‍ സെക്കന്ററി/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിട്ടുള്ളവരായിരിക്കണം. പത്ത് അല്ലെങ്കില്‍ 12 ക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ഇതിനൊപ്പം മിനിമം ഉയരം 157 സെ.മീറ്ററും അതിന് അനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തിയും ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസും ഉള്ളവരാകണം. അപേക്ഷ http://www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ജനുവരി രണ്ടു വരെ സമര്‍പ്പിക്കാവുന്നതാണ്.





