
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന് ജയറാമിന്റേത്. മക്കളായ കാളിദാസനും മാളിവികയുമെല്ലാം ആരാധകര്‍ക്കേറെ പ്രിയപ്പെട്ടവാരാണ്.
കുറച്ചു മാസം മുന്‍പാണ് കാളിദാസ് തന്റെ പ്രണയിനി തരിണിയെ പരിചയപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി. പ്രണയിനിയോടൊപ്പം കാളിദാസ് പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹത്തിനിടെ തരിണിയെ നടന് ദിലീപിന് പരിചയപ്പെടുത്തുകയാണ് താരം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പാ രഞ്ജിത്തിന്റെ നച്ചത്തിരം നകര്‍കിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. രജ്നിയാണ് താരത്തിന്റെ പുതിയ ചിത്രം.






