
സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പി ആയി സ്ഥാനക്കയറ്റം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറായ അദ്ദേഹത്തിന് വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലാണ് ഡിവൈഎസ്പി ആയി നിയമിച്ചിട്ടുള്ളത്.
2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുള്ള സിബി തോമസ് സിനിമാനടന് എന്ന രീതിയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ പോലീസുകാരനാണ്. ദിലീഷ് പോത്തന് ഫഹദ് ഫാസില്‍ ടീമിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച അദ്ദേഹം തമിഴില്‍ സൂര്യയ്ക്കൊപ്പം ജയ്ഭീമിലും അഭിനയിച്ചു. പഠനകാലത്ത് യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന അദ്ദേഹം രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും മാറി.
മാതൃഭൂമി പ്രസിദ്ധീകരിച്ച 'കുറ്റസമ്മതം' എന്ന നോവലിന് മലയാള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ സിബി മാത്യൂസ് രസതന്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് പോലീസില്‍ എത്തിയത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം കിട്ടിയെങ്കിലും പഠിക്കാനായില്ല. കൊച്ചി പാലാരിവട്ടം, കണ്ണൂർ ചൊക്ലി, കാസർകോട് ആദൂർ സ്റ്റേഷനുകളിൽ സിഐ ആയിരുന്നു.






