ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചന്ദ്രനെ തൊട്ട് മടക്കം: ചരിത്രനേട്ടവുമായി ആര്‍ട്ടമിസ് 2 ഭൂമിയില്‍ തിരിച്ചെത്തി, സ്പ്ലാഷ് ഡൗണ്‍ 5.37 ന് പസഫിക്ക് സമുദ്രത്തില്‍

Authored by Web Desk | Last updated: 11 Apr 2026, 8:43 AM | 1 min read

Print
artimes-ii-spalshed-down-successfully-at-pacific-ocean-after-completing-the-lunar-project
ഹൂസ്റ്റണ്‍: ചരിത്രപരമായ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തി. 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചു എന്ന വലിയ നേട്ടവുമായാണ് പത്ത് ദിവസം നീണ്ട ഈ ദൗത്യം അവസാനിച്ചത്. ഇന്ന് പുലര്‍ച്ചെ 5.07ന് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ഓറിയോണ്‍ പേടകം, 5.37ന് പസഫിക് സമുദ്രത്തിലെ സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് സ്പ്ലാഷ് ഡൗണ്‍ ചെയ്തു.


1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോയ ആദ്യ പേടകമാണ് ആര്‍ട്ടെമിസ് 2. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, ജെറമി ഹാന്‍സന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഈ ചരിത്ര യാത്രയില്‍ പങ്കാളികളായത്. ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കിലും, ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കാണാനും അതിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും പത്ത് ദിവസം നീണ്ട യാത്രയിലൂടെ ഇവര്‍ക്ക് സാധിച്ചു.


ഈ യാത്രയോടെ ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡും ഈ നാല് സഞ്ചാരികള്‍ക്ക് സ്വന്തമായി. ചന്ദ്രനെ വലംവെച്ച് പുതിയ വിവരങ്ങള്‍ ശേഖരിക്കുകയും പേടകത്തിന്റെ പ്രവര്‍ത്തനക്ഷമത പഠിക്കുകയും ചെയ്യുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 2022ല്‍ ആളില്ലാതെ നടത്തിയ ആര്‍ട്ടെമിസ് 1 ദൗത്യത്തിന്റെ വന്‍ വിജയത്തിന് ശേഷമാണ് മനുഷ്യരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ രണ്ടാം ഘട്ടം നാസ വിജയകരമായി പൂര്‍ത്തിയാക്കിയത്.


ഭാവിയില്‍ മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെയും അമേരിക്കയുടെയും വലിയ പദ്ധതികള്‍ക്ക് ഈ വിജയം കരുത്തുപകരും. ആര്‍ട്ടെമിസ് 4 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ വീണ്ടും കാലുകുത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ബഹിരാകാശ പര്യവേക്ഷണത്തില്‍ പുതിയൊരു അധ്യായം കുറിച്ച ഈ സഞ്ചാരികളെയും പേടകത്തെയും പസഫിക് സമുദ്രത്തില്‍ നിന്നും നാസയുടെ വിദഗ്ധ സംഘം സുരക്ഷിതമായി പുറത്തെടുത്തു.







Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും: സംസ്‌കാരം 10.30 ന്

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും: സംസ്‌കാരം 10.30 ന്

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!