
കോവിഡ് നാലാമത്തെ വാക്സിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആര് പകര്‍ച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുന്‍ മേധാവി ഡോ.രാമന് ഗംഗഖേത്കര്‍.
കൊറോണ വൈറസിനെയും, അതിന്റെ വകഭേദങ്ങളെയും നിലവിലുളള തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇത് ബോധ്യമാകും. വാക്സിനെക്കാള്‍ മുകളില്‍ വൈറസിന് ജനിതക വ്യാപനം ഉണ്ടാകുമെന്നും അത് രോഗബാധയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ക്ക് മൂന്ന് ഡോസ് വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാളുടെ ടി-സെല്‍ രോഗപ്രതിരോധ പ്രതികരണം മൂന്ന് തവണ പരിശീലിപ്പിച്ചുവെന്നാണ്. അതുകൊണ്ടു തന്നെ എല്ലാവരും സ്വന്തം ടി-സെല്‍ പ്രതിരോധശേഷിയില്‍ വിശ്വസിക്കണം. കൂടാതെ രോഗികളും, പ്രായമായവരും മാസ്ക്ക് ധരിച്ച് മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






