
മധ്യപ്രദേശ് : ഒരു ദിവസം കൊണ്ട് മധ്യപ്രദേശിലെ ഓര്ച്ചയലില് 18 ദേശീയപാതാകള് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയതു. 6800 കോടി രൂപയും മൊത്തം 550 കിലോമീറ്റര്‍ ദൈര്ഘ്യവുമുളളതാണ് പദ്ധതികള്‍. ബേത്വയിലെ പാലം നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ രണ്ടു പതിറ്റാണ്ടുകള്‍ ആവശ്യമാണ് ഈ പദ്ധതിയോട് കൂടി സഫലമായതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
665 മീറ്റര്‍ നീ്ളമുളള പാലത്തിന് 25 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മാണം. ഝാന്‍സി , ടികംഗഢ്, എന്നിവയുടെ കണക്റ്റിവറ്റി രണ്ടുവരിപ്പാതയുളള പാലവും,നടപ്പാതയും നിര്‍മ്മിക്കും.പൊവായ്, ഓര്‍ച്ച, കൈത്തി, പധാരിയ കാല, പട്ന തമൗലി, ജാസ്സോ, നഗൗഡ്, സാഗര്‍ ലിങ്ക് റോഡ് ബൈപാസുകളുടെ നിര്‍മ്മാണം നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുമെന്ന് ആദ്ദേഹം പറഞ്ഞു. സാഗര്‍ ഗ്രീന്‍ഫീല്‍ഡ് ലിങ്ക് റോഡ് ഭോപ്പാലയില് നിന്ന് കാണ്പൂരിലേയക്കുളള ദൂരം 21 കിലോമീറ്റര്‍ കുറയ്ക്കും. മൊഹാരിയില്‍ നിന്ന് സതായ് ഘട്ട് , ചൗക്ക വഴി മധ്യപ്രദേശ് മുതല്‍ ഉത്തര്‍പ്രദേശ് വരെ പദ്ധതി വ്യാപിക്കുന്നു . അതിര്‍ത്തി വരെ നാലുവരി വീതി കൂട്ടലും ഹൈവേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു, സാഗര്സിറ്റി, ഛത്തര്പൂര് സിറ്റി, ഗധാകോട്ട, എന്നിവടങ്ങളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സഹായിക്കും.
ഏകദേശം 6,800 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ മുഖമന്ത്രി ശിവരാജ് സിംഗ് ചൗഹന്, കേന്ദ്രമന്ത്രി വീരന്ദ്രകുമാര്‍ , കേന്ദ്ര സഹമന്ത്രി പ്രഹ്ളദ് സിംഗ് പട്ടേല്‍ , തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മധ്യപ്രദേശിലെ ഓര്‍ച്ച, ഖജുരാഹോ, പന്ന, ചിത്രകൂട്, സാഞ്ചി, വിനോദസഞ്ചാര കേന്ദ്രങ്ങളിലേയക്ക് യാത്ര എളുപ്പംമാകും. ഭോപ്പാല്‍ -കാണ്‍പൂര്‍ സാമ്പത്തിക ഇടനാഴി നിര്മമിക്കുന്നതോടെ സിമിന്റെയും- ധാതുക്കളുടെയും ഗതാഗതം മെച്ചപ്പെടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു .






