
നാടന്‍ കുത്തരി ചോറിനൊപ്പം വറുത്തരച്ച നല്ല പൊളപ്പന്‍ ഞണ്ടുകറിയുമുണ്ടെങ്കില് ഊണ് കുശാലാണെന്ന കാര്യം പറയണ്ടല്ലോ. ഞണ്ടിന്റെ രുചി ഒന്നു വേറെതന്നെ ആയതുകൊണ്ടാകാം ഞണ്ടുകറിയുണ്ടേല് രണ്ടു കറി വേണ്ടന്ന് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ പേരിനു പോലും ഞണ്ടിനെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. സീസണ് സമയത്ത് ഒരു ലക്ഷം രൂപയുടെ ഞണ്ട് കച്ചവടം നടത്തിയിരുന്ന ഇടപാടുകാര്ക്കിപ്പോള് ആയിരം രൂപപോലും തികച്ചു കിട്ടുന്നില്ല.
കച്ചവടം കുറവായതിനാല്‍ പ്രാദേശിക കച്ചവടക്കാര്‍ പലരും ഇടപാട് അവസാനിപ്പിച്ചിരിയ്ക്കുകയാണ്. ആദ്യമായാണ് ഇത്തരത്തിലൊരു അവസ്ഥ വന്നിരിയ്ക്കുന്നത്. കച്ചവടത്തില്‍ പലര്‍ക്കും നഷ്ടം സംഭവിച്ചിരിയ്ക്കുകയാണ്. ഞണ്ടുകളുടെ ലഭ്യത കുറവു മൂലം കയറ്റുമതിക്കാരില്‍ പലരും പിന്‍വാങ്ങിയത് വലിയ നഷ്ടം വരുത്തി.
പുഴയിലും, കായലിലും, ഞണ്ടുകളെ അധികമായി കാണാറില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വര്‍ധിച്ചു വരുന്ന മലിനീകരണമാണ് ഞണ്ടുകള്‍ കുറയാനുള്ള കാരണം, പുഴയിലും കായലിലും മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത് ഞണ്ടുകളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നു. ലാര്‍വാ പരുവത്തില്‍ത്തന്നെ ഞണ്ടിന് കുഞ്ഞുങ്ങള്‍ നശിച്ചു പോകുന്ന അവസ്ഥയാണ്.
ഞണ്ടിന് കുഞ്ഞുങ്ങളെ കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കുവാന്‍ എളുപ്പമല്ല. ലാഭത്തിനു വേണ്ടി പലരും ചെറിയ ഞണ്ടുകളെ വരെ പിടിച്ചു കൊണ്ടു പോകുന്ന അവസ്ഥയാണ് അതും ഞണ്ടുകളുടെ പ്രജനനത്തിനു കാരണമാകുന്നു.






