രാത്രിയില്‍ ഒരു ഇല അനങ്ങിയാല്‍ വരെ പേടിച്ച് പോകാറുണ്ട് നമ്മള്, എന്നാല്‍ ലക്നൗവില്‍ ഒരു നാടിനെ മുഴുവന്‍ ഭയത്തിലാഴ്ത്തിയിരിക്കുകയാണ് വെളള വസ്ത്രം ധരിച്ച പ്രേതത്തിനെ പോലെയുളള രൂപം. ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലടക്കം പരിഭ്രാന്തി പടര്‍ത്തുകയാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുളള ഈ ദൃശ്യം. റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ രൂപം നടന്നുപോകുന്നതായിയാണ് വീഡിയോയില്‍.
ഇത് സത്യമാണെന്നും, അല്ല എഡിറ്റ് ചെയ്തതാണെന്നും പറയുന്നവരുണ്ട്. ജനുവരി 24നാണ് ആളുകളെ ഞെട്ടിക്കുന്ന ഈ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ ആദ്യമായി പ്രചരിച്ചത്.
28 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയില്‍ വെളള വസ്ത്രം ധരിച്ച് പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം പ്രത്യക്ഷപ്പെടുന്നതായും നടന്നു നീങ്ങുന്നതായും കാണാന്‍ കഴിയും. ബന്നാദേവി പൊലീസ് സ്റ്റേഷന് പരിധിയിലുളള രാജേന്ദ്ര നഗറില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.
UP अलीगढ़ : CCTV में कैद हुआ भूत का वीडियो, वीडियो हो रहा है सोशल मीडिया पर वायरल, भूत इलाके में बना हुआ है चर्चा का विषय, अलीगढ़ के बन्नादेवी थाना क्षेत्र के न्यू राजेंद्र नगर का बताया जा रहा है वायरल वीडियो।https://t.co/9qkBx39eXk pic.twitter.com/mbcFr0Kmk8
— Dinesh Kumar (@DineshKumarLive) January 24, 2023






