
ആരാധകറക്കേറെ പ്രിയപ്പെട്ട കുടുംബമാണ് അമിതാഭ് ബച്ചന്റേത്. കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചനും ജയ ബച്ചനും ബസന്ത് പഞ്ചമി ആഘോഷിച്ചത്. അതേദിവസം തന്നെയായിരുന്നു ഹിന്ദു കലണ്ടര്‍ ആചാരപ്രകാരം മകന് അഭിഷേക് ബച്ചന്റെ പിറന്നാളും. അന്നേ ദിവസത്തിലെ ആഘോഷചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 5 നാണ് അഭിഷേകിന്റെ പിറന്നാള്‍.
ഇന്ന് ബസന്ത് പഞ്ചമിയാണ് ഇതേ ദിവസം തന്നെയായിരുന്നു അഭിഷേകിന്റെ പിറന്നാളും അമിതാഭ് തന്റെ ബ്ലോഗില്‍ കുറിച്ചു.
എതിനിക് വസ്ത്രങ്ങളായിരുന്നു ആഘോഷവേള കുടുംബം ധരിച്ചിരുന്നത്. സരസ്വതി ദേവി അഭിഷേകിനെ അനുഗ്രഹിക്കട്ടെ... ഒരുപാട് ഐശ്വര്യങ്ങള്‍ നിന്റെ ജീവിതത്തില്‍ വന്നു ചേരട്ടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമിതാഭ് കുറിച്ചു.
T 4539 - बसंत पंचमी की बधाई और शुभकामनाएँ ! सरस्वती देवी का पूजन 🙏🙏🕉 ।
अभिषेक का जन्म भी बसंत पंचमी के दिन हुआ था ! आशीर्वाद, बधाई और प्यार सदा ❤️🌹 pic.twitter.com/yByKqUG5u4— Amitabh Bachchan (@SrBachchan) January 26, 2023






