
മുസാഫര്‍പൂരിലെ നഴ്സിംഗ് ഹോമില്‍ ഗര്‍ഭാശയ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശിയായ സുനിതയ്ക്ക് ഓപ്പറേഷനിടെ രണ്ട് വൃക്കകള്‍ നഷ്ടമായി. സുനിതയുടെ വൃക്കകള്‍ വ്യാജ ഡോക്ടര്‍ മോഷ്ടിച്ചെന്നാണു പരാതി. ദിവസക്കൂലിക്കാരിയായ സുനിതയ്ക്ക് മൂന്നു കുട്ടികളാണ്. ഗര്‍ഭാശയ അണുബാധയെ തുടര്‍ന്നാണ് സുനിത മുസാഫര്‍പൂരിലെ നഴ്സിംഗ് ഹോമില്‍ ചികിത്സ നേടിയത്.
മുസാഫര്‍പൂരിലെ ബരിയാര്‍പൂര്‍ ചൗക്കിനു സമീപത്തുള്ള ശുഭ്കാന്ത് ക്ലിനിക്കിലെ ഡോക്ടറാണെന്നു ധരിപ്പിച്ചാണ് പവന് എന്നയാളാണ് സുനിതയുടെ വൃക്കകള്‍ മോഷ്ടിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചു ദിവസം മുന്‍പു വരെ സുനിതയുടെ ഭര്‍ത്താവ് അക്ലു റാം ഇവരുടെ കൂടെയുണ്ടായിരുന്നു. സുനിതയ്ക്ക് വൃക്ക നല്കാന് ഇവരുടെ ഭര്‍ത്താവ് തയാറായിരുന്നു. എന്നാല്‍ ഇവരുടെ വൃക്കകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലായിരുന്നു. തുടര്‍ന്നു ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും കുട്ടികളെ സുനിതയുടെ അടുത്ത് ഏല്‍പ്പിച്ച ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. സുനിതയുടെ അമ്മയാണ് ഇവര്‍ക്കൊപ്പമുള്ളത്.






